V.V.M.H.S.S MARAKKARA,TIRUR EDU. DIST, KUTTIPPURAM SUB.DIST
Marakkara P.O,
Kadampuzha,
Malappuram - 676553
Ph. 0494 2615350
E mail - vvmhsmailbox@gmail.com
MANAGEMENT : KAREKKAD EDUCATIONAL & WELFARE SOCIETY
MANAGER : C.MUHAMMED BASHEER
HEAD MASTER : P. MOHANDAS
പ്രകൃതിഭംഗി കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും സമ്പന്നമായ മാറാക്കര ഗ്രാമ പഞ്ചായത്തിന്റെ ഈ മകുടസ്ഥാനത്ത് 1968 ല്‍ മനേജര്‍ ശ്രീ.ഐ.വി. നമ്പൂതിരി, വാസുദേവന്‍ വാദ്ധ്യാന്‍ മെമ്മോറിയല്‍ ഹൈസ്ക്കുള്‍ സ്ഥാപിച്ചു. ശ്രീ. നാരായണന്‍ എമ്പ്രാന്തിരി മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ പ്രധാനധ്യാപകന്‍. പിന്നീട് ക്രമനുഗതമായ വളര്‍ച്ചയില്‍ അവാര്‍ഡ് നേടിയ ശ്രീ. മാധവന്‍ നമ്പൂതിരി മാസ്റ്റര്‍, കുമാരന്‍ മാസ്റ്റര്‍, തോമസ് മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍, ശ്രീമതി. സാവിത്രി ടീച്ചര്‍, എന്നിവര്‍ മുഖ്യപങ്കു വഹിച്ചു. ഈ വിദ്യാലയത്തില്‍ ജോലി ചെയ്ത് വിരമിച്ച മറ്റ് 17 അധ്യാപകരെ ഈ അവസരത്തില്‍ സ്മരിക്കുന്നു. സ്ഥാപക മാനേജര്‍ ശ്രീ ഐ.വി നമ്പൂതിരി, ശ്രീ മാധവന്‍ നമ്പൂതിരി മാസ്റ്റര്‍ (മുന്‍H.M), ശ്രീ. പി.എന്‍. നാരായണന്‍ നായര്‍ ശ്രീ വേലായധുന്‍ (പ്യൂണ്‍) എന്നിവരുടെ സ്മരണകള്‍ക്ക് മുമ്പില്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നു. ഇന്ന് ഈ വിദ്യാലയത്തില്‍ ഹയര്‍സെക്കന്ററിയും പ്രവര്‍ത്തിക്കുന്നു. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച മുന്‍ കുറ്റിപ്പുറം M.L.A K.T ജലീലിനെയും ഇപ്പോഴത്തെ M.L.A ശ്രീ അബ്ദുസമദ് സമദാനിയേയും നന്ദിയോടെ സ്മരിക്കുന്നു. ഒരു കാലത്ത് 14% വരെ താഴ്ന്ന S.S.L.C റിസള്‍ട്ട് 2011 മാര്‍ച്ചില്‍ 86% വരെ എത്തിനില്‍ക്കുന്നു. അദ്ധ്വാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അദ്ധ്യപകരും P.T.A യും കര്‍ത്തവ്യബോധമുള്ള പഞ്ചായത്തും ഇതില്‍ ശ്രദ്ധിക്കുന്നു. പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിശേഷിച്ച് കലാകായിക രംഗങ്ങളില്‍ ജില്ലയില്‍ ഉയര്‍ന്നു നില്‍ക്കുന്ന V.V.M.H.S.S MARAKKARA ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് നാളെയും കുതിക്കുമെന്നത് വസ്തുതയാണ്. 2009 ല്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കൈമാറുകയും ശ്രീ. ചോലയില്‍ ബഷീര്‍ പ്രസിഡന്റായും അഷ്റഫ് മാസ്റ്റര്‍ സെക്രട്ടറിയുമായുള്ള കരേക്കാട് എഡ്യുക്കേഷന്‍ ട്രസ്റ്റ് മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. മികച്ച കെട്ടിടങ്ങളും വാഹന,ലാബ് സൗകര്യങ്ങളും ഉണ്ടാക്കുന്നതില്‍ പുതിയ മാനേജ്മെന്റ് ശ്രദ്ധിച്ച് വരുന്നു. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പൊതുവിദ്യാഭ്യാസ സ്ഥാപനമായ V.V.M.H.S.S ന് ഉയര്‍ച്ചയില്‍ പടവുകള്‍ താണ്ടുവാന്‍ രാഷ്ട്രീയ, സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിലെ എല്ലാ ആളുകളുടെയും സഹായ സഹകരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.